Anticipatory Income Tax Statement - SSLC STUDY MATERIALS

Sunday, March 11, 2018

Anticipatory Income Tax Statement

2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി അടച്ച്‌ ഒന്ന്‍ ആശ്വസിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും വീണ്ടും ആദായനികുതിയെ കുറിച്ച് ചിന്തിക്കാന്‍ സമയമായി.
2018-19 വര്‍ഷത്തെ നികുതിയുടെ ഒന്നാമത്തെ തവണ മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ടാക്സ് പുതിയ നിരക്കില്‍ കണ്ടെത്തുന്നതിനും തവണകളായി അടയ്ക്കേണ്ട സംഖ്യ കണക്കാക്കുന്നതിനുമായി "Anticipatory Statement" തയ്യാറാക്കുകയും DDO യ്ക്ക് മാര്‍ച്ച്‌ മാസത്തെ ബില്ല് പ്രോസസ് ചെയ്യുന്നതിന് മുമ്പായി സമര്‍പ്പിക്കുകയും വേണം. ഇതിനു സഹായകമായ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തട്ടെ.
Softwares to prepare Anticipatory Income Statement
2018 ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട ശമ്പള വരുമാനക്കാര്‍ക്ക് ബാധകമായ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

  • Statndard Deduction: ശമ്പള വരുമാനക്കാര്‍ക്ക് 40,000 രൂപ Standard Deduction അനുവദിച്ചു. ഇതനുസരിച്ച് 40,000 രൂപ ശമ്പളത്തില്‍ നിന്നും നേരിട്ട് കുറയും. (Transport Allowance, Medical Reimbursement എന്നിവയ്ക്ക് ഇനി ഇളവു ലഭിക്കില്ല.)
  • Health and Educational Cess: കഴിഞ്ഞ വര്‍ഷത്തെ 3% Educational Cess നു പകരം 4% Health and Educational Cess ഏര്‍പ്പെടുത്തി.
  • 80D - Medical Insurance: 60 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 80D പ്രകാരമുള്ള Health Insurance നുള്ള ഇളവ് 30,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 60 ല്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപ തന്നെ തുടരും.
  • 80DDB - Deduction for Medical Expenditure of Specified diseases: 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള 80 DDB പ്രകാരമുള്ള ഇളവ് 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
  • 80 TTB - Bank Interest of Senior Citizen: 60 കഴിഞ്ഞവരുടെ ബാങ്ക് പലിശ ഇനത്തിലുള്ള വരുമാനത്തിന് 50,000 രൂപ വരെ ഇളവ് അനുവദിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു.
2018-19 ആദായ നികുതി നിരക്കുകള്‍ - 60 വയസ്സ് വരെ
1.) Taxable Income - 2,50,000 വരെ : 0 %. (നികുതി ഇല്ല)
2.) 2,50,000 മുതല്‍ 5,00,000 വരെ : 2,50,000 ത്തില്‍ കൂടുതല്‍ ഉള്ളതിന്‍റെ 5 %. Taxable Income 3,50,000 വരെ ഉള്ളവര്‍ക്ക് ഇതില്‍ നിന്നും Section 87 A പ്രകാരമുള്ള Rebate പരമാവധി 2,500 രൂപ വരെ കുറയ്ക്കാം.
3.) 5,00,000 മുതല്‍ 10,00,000 വരെ : 12,500 രൂപയും 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 % വും കൂട്ടിയ സംഖ്യ.
4.) 10,00,000 ത്തിനു മുകളില്‍ : 1,12,500 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
60 വയസ്സിനു മുകളില്‍ 80 വയസ്സ് വരെ
1.) Taxable Income - 3,00,000 വരെ : 0 %. (നികുതി ഇല്ല)
2.) 3,00,000 മുതല്‍ 5,00,000 വരെ : 3,00,000 ത്തില്‍ കൂടുതല്‍ ഉള്ളതിന്‍റെ 5 %. Taxable Income 3,50,000 വരെ ഉള്ളവര്‍ക്ക് ഇതില്‍ നിന്നും Section 87 A പ്രകാരമുള്ള Rebate പരമാവധി 2,500 രൂപ വരെ കുറയ്ക്കാം.
3.) 5,00,000 മുതല്‍ 10,00,000 വരെ : 10,000 രൂപയും 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 % വും കൂട്ടിയ സംഖ്യ.
4.) 10,00,000 ത്തിനു മുകളില്‍ : 1,10,000 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
80 വയസ്സിനു മുകളില്‍
1.) Taxable Income - 5,00,000 വരെ : 0 %. (നികുതി ഇല്ല)
2.) 5,00,000 മുതല്‍ 10,00,000 വരെ : 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 %
4.) 10,00,000 ത്തിനു മുകളില്‍ : 1,00,000 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
Health and Educational Cess : ആദായ നികുതിയുടെ 4 %
Notes prepared by Sudheer Kumar T K, Kokkallur

No comments:

Post a Comment