SSLC - 2018 മാർച്ച് സോഷ്യൽ സയൻസ് പരീക്ഷാ ക്രമീകരണങ്ങൾ - SSLC STUDY MATERIALS

Saturday, January 20, 2018

SSLC - 2018 മാർച്ച് സോഷ്യൽ സയൻസ് പരീക്ഷാ ക്രമീകരണങ്ങൾ

SSLC - 2018 മാർച്ച്  സോഷ്യൽ സയൻസ് പരീക്ഷക്ക് ഒരുങ്ങാൻ സഹാകമാകുന്ന വിഭവങ്ങളാണ് ശ്രീ യു സി വാഹിദ് സർ പങ്കു വെക്കുന്നത്. 

സാമൂഹ്യ ശാസ്ത്രം യൂനിറ്റുകൾ

 SS- I
  • കേരളം ആധുനികതയിലേക്ക് (കേരള ചരിത്രം)
  • സമൂഹശാസ്ത്രം: എന്ത്? എന്തിന്? ( സമൂഹശാസ്ത്രം)
SS - II
  • ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം( ഭൂമിശസ്ത്രം )
  • ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
  • ഉപഭോക്താവ് - സംതൃപ്തിയും സംരക്ഷണവും. ( സാമ്പത്തിക ശാസ്ത്രം)
   SSLC മാർച്ച് 2018 പരീക്ഷയിൽ വരുത്തിയ ക്രമീകരണത്തിൽ രണ്ടാം പാദവാർഷിക പരീക്ഷകൾക്ക് ശേഷമുള്ള യൂനിറ്റുകൾ ചോദ്യപേപ്പറിലെ പാർട്ട് 'എ'യിലാണല്ലൊ വരുന്നത്. ഈ യൂനിറ്റുകളിൽ നിന്നും ഒരു സ്കോറിന്റെ അതിഹ്രസ്വോത്തര ചോദ്യങ്ങളും 3,4 സ്കോറിന്റെ ഹ്ര സ്വോത്തര ചോദ്യങ്ങളുമാണ് ഉണ്ടാവുക. പാർട്ട് എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതുകയും വേണം.പാർട്ട് എ വിഭാഗത്തിലെ 40 സ്കോറിൽ 20 സ്കോറിന്റെ ചോദ്യങ്ങൾ മുകളിൽ പറഞ്ഞ യൂനിറ്റുകളിൽ നിന്നാണ് ഉണ്ടാവുക. കൂടാതെ എ വിഭാഗത്തിലെ 4 സ്കോറിന്റെ മാപ്പ് ചോദ്യങ്ങളിൽ തുറമുഖങ്ങൾ, പ്രധാന നഗരങ്ങൾ, റെയിൽവെ ആസ്ഥാനങ്ങൾ എന്നീ ചോദ്യങ്ങൾ ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം എന്ന യൂനിറ്റിൽ നിന്നാണ് ഉണ്ടാവുക.
         കേരള ചരിത്രം - 4 സ്കോർ
         സമൂഹശാസ്ത്രം - 3 സ്കോർ
         ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം 5 സ്കോർ
         ഭൂപടം - അടയാളപ്പെടുത്തൽ - 4 സ്കോർ
        ധനകാര്യ സ്ഥാപനങ്ങൾ - 4 സ്കോർ 
        ഉപഭോക്താവ് - 4 സ്കോർ
യൂറോപ്യൻമാരുടെ വരവോടെ ആരംഭിക്കുന്ന കേരളം ആധുനികതയിലേക്ക് എന്ന യൂനിറ്റിൽ ബ്രിട്ടീഷ് മേധാവിത്വവും അവരുണ്ടാക്കിയ സ്വാധീനവും ചെറുത്തുനില്പുകളും കേരളം ഐക്യപ്പെട്ടതും പ്രതിപാദിക്കുമ്പോൾ മറ്റൊരു സാമൂഹ്യശാസ്ത്രശഖയായ സമൂഗ ശാസ്ത്രo വിപ്ലവങ്ങളുടെ കാലഘട്ടത്തിൽ ഉദയം ചെയ്തും അതിന്റെ പരിണാമവും നിർവ്വചനവും അതിന്റെ പഠന മേഖലകളും പഠനരീതികളും പ്രയോഗക്ഷമതയും എന്താണെന്ന ധാരണയുണ്ടാക്കിയാണ് അവസാനിക്കുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇന്ത്യയുടെ ഭൂമിശസ്ത്രമെന്ന് മനസ്സിലാക്കിയവർ നമ്മുടെ രാജ്യം വൈവിധ്യങ്ങൾ നിറഞ്ഞ വിഭവങ്ങൾ കൊണ്ടും അനുഗ്രഹീതമാണ് എന്ന ധാരണയുണ്ടാക്കുന്ന യൂനിറ്റാണ് 'ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം. കാർഷിക കാലങ്ങളിൽ ആരംഭിച്ച് വിളകൾക്കിടയിലൂടെ കടന്ന് വന്ന് ധാതുക്കൾ കണ്ടെത്തി വ്യവസായങ്ങൾ മനസ്സിലാക്കി ഇവ പ്രവർത്തിപ്പിക്കുന്ന ഊർജജം മനസ്സിലാക്കി ഗതാഗത മാർഗ്ഗങ്ങൾ കണ്ടെത്തി ഈ യൂനിറ്റ് അവസാനിക്കുന്നു. ധനം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും അത് നിർവ്വഹിക്കുന്ന സേവനങ്ങളും എന്തൊക്കെയാണെന്ന ധാരണ സൃഷ്ടിക്കുന്ന യൂനിറ്റാണ് SS-ll ലെ സാമ്പത്തിക ശാസ്ത്ര യൂനിറ്റായ ധനകാര്യകാര്യ സ്ഥാപനങ്ങളും സേവനങ്ങളും എന്ന യൂനിറ്റ്. ചൂഷണം ചെയ്യപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന ഉപഭോക്താക്കളെ (നമ്മളെത്തന്നെ ) എങ്ങനെ സംരക്ഷിക്കാം, എന്തൊക്കെ നടപടികൾ കൈക്കൊള്ളണം, അവകാശങ്ങൾ എന്തൊക്കെ, ഉപഭോക് തൃ കോടതികൾ, ഉപഭോക് തൃവിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്ന യൂനിറ്റാണ് - ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും. മുകളിൽ പറഞ്ഞ യൂനിറ്റുകൾ കൃത്യമായി വിനിമയം ചെയ്ത് ധാരണകൾ സൃഷ്ടിക്കാൻ ഈ പ്രസന്റേഷനുകൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു. അതോടൊപ്പം മാർച്ച് 2018 സോഷ്യൽ സയൻസ് പരീക്ഷയുടെ ക്രമീകരണങ്ങൾ എങ്ങിനെ എന്ന പ്രസന്റേഷൻ നോട്ടുകൾ ഉപകരിക്കും.

No comments:

Post a Comment