Sampoorna Updation - SSLC STUDY MATERIALS

Monday, March 5, 2018

Sampoorna Updation

സമ്പൂര്‍ണ്ണ സമ്പൂര്‍ണമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ?‍ വിദ്യാലയത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം 15 നകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം.. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ കാണുക. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലകളിലും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ടത്രെ. വിദ്യാര്‍ഥികളുടെ എണ്ണവും ജീവനക്കാരുടെ വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. നിലവിലെ ജീവനക്കാരുടെ സ്പാര്‍ക്കില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ അവിടെ നിന്നും ശേഖരിച്ചത് ലഭ്യമാകു്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യം വിദ്യാലയത്തിന്റെ Year of Establishment ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങള്‍ അവ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.ഇതിനായി സമ്പൂര്‍ണ്ണ തുറന്ന് വരുമ്പോള്‍ ലഭിക്കുന്ന Dashboard പേജിന് മുകളില്‍ വലത് ഭാഗത്ത് കാണുന്ന വിദ്യാലയത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്ത് Edit School Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ സ്കൂള്‍ വിശദാംശങ്ങള്‍ തിരുത്തുന്നതിനുള്ള ജാലകം ലഭിക്കും .സ്കൂള്‍ സ്ഥാപിത വര്‍ഷവും പ്രധാനാധ്യാപകന്റെ പേരും തിരുത്തുന്നതിന് സാധിക്കും.
അധ്യാപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വിശദാംശങ്ങളും ആവശ്യമായി വരും. ഈ വിശദാംശങ്ങള്‍ സര്‍ക്കുലറില്‍ നല്‍കിയ അനുബന്ധത്തില്‍ തന്നിരിക്കുന്ന മാതൃകയില്‍ (ഷോ അനുബന്ധം 1, അനുബന്ധം 2)ഓരോരുത്തരില്‍ നിന്നും പൂരിപ്പിച്ച് വാങ്ങിയതിന് ശേഷം ഉള്‍പ്പെടുത്തുക.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ New -‍‍‍‍> Registration എന്ന ലിങ്ക് വഴിവേണം ജീവനക്കാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ പെന്‍ നമ്പര്‍ കോളം പൂരിപ്പിക്കേണ്ടതില്ല.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ സൂചിപ്പിക്കുക.

No comments:

Post a Comment